Section

malabari-logo-mobile

മയക്കുമരുന്ന് കേസ്; യുവാവിന് 12 വര്‍ഷം തടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി

HIGHLIGHTS : Drug case; Vadakara NDPS Special Court sentenced the youth to 12 years imprisonment and fine

വടകര: ലഹരി ഗുളികകള്‍ കൈവശം വച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കല്ലായി വലിയ പറമ്പില്‍ ഷഹറത്തി(45) നെയാണ് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

2019 ഡിസംബര്‍ 7നാണ് കേസിനാസ്പദമായ സംഭവം. 2800 സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ലഹരി ഗുളികയുമായി പന്നിയങ്കര സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസും നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് കല്ലായി റെയില്‍വേ ഗുഡ്‌സ് യാര്‍ഡിനു സമീപത്തുനിന്നാണ് ഇയാളെ പിടിച്ചത്.

sameeksha-malabarinews

24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ഥ വില 200 രൂപയില്‍ താഴെയാണ്. നിയമവിരുദ്ധമായി പിന്‍വാതില്‍ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിയത്. 1800-, 2000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പി വി രമേശന്‍, എസ്‌ഐ സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡര്‍ എ സനൂജ് ഹാജരായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!