വധശ്രമം; പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

നിലമ്പൂര്‍: പെണ്‍കുട്ടിയേയും മാതാവിനെയും വധിക്കാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. നിലമ്പൂര്‍ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണി (26)ന്റെ ജാമ്യം റദ്ദാക്കി തിരികെ ജയിലിലയച്ചു. വധശ്രമത്തിന് പൊലീസ് കേസെടുത്തു.

11കാരിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ പോക്‌സോ കേസുണ്ട്. റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി. ഏഴിന് വൈകിട്ട് ഈ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വധശ്രമത്തിന് കേസെടുത്തത് ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു.

നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റിലുള്ളയാളാണ് ഹാറൂണ്‍. കോഡൂര്‍ സ്വദേശിയാണ്. മലപ്പുറം, കോട്ടക്കല്‍, എടക്കര, നിലമ്പൂര്‍ സ്റ്റേഷനുകളില്‍ ഏഴ് കേസുണ്ട്. വധശ്രമ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top