ലഹരി ഉപയോഗിച്ച് മനോനില തെറ്റിയ വിദ്യാര്‍ത്ഥി സഹോദരനെ കുത്തിക്കൊന്നു

വളാഞ്ചേരി : മയക്കുമരുന്നിന് അടിമപ്പെട്ട വിദ്യാര്‍ത്ഥി ഒമ്പത് വയസ്സുകാരനായ സഹോദരനെ കുത്തിക്കൊന്നു. ഇളയ അനുജനും കുത്തേറ്റു. പാലക്കാട് തിരുവേഗപ്പുറ നടുവട്ടം കൂര്‍ക്കപ്പറമ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കുത്തേറ്റ് പട്ടാരത്തുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മകന്‍ ഇബ്രാഹിം(9) ആണ് മരിച്ചത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇളയസഹോദരന്‍ അഹമ്മദ് ഇബ്രാഹിമി(7)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. കൊലനടത്തിയ മൂത്ത സഹോദരന്‍ നബീലി(22)നെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ എംഎസ്‌സി മൈക്രോബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ മയക്കുമരുന്നിന് അടിമായണെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയില്‍ നബീല്‍ നിര്‍ബ്ന്ധിച്ചതനുസരിച്ച് മുഹമ്മദും, അഹമ്മദും ഇയാളുടെ മുറിയിലാണ് കിടന്നത്. 12.30 മണിയോടെ കരച്ചില്‍ കേട്ട സഹോദരി നജ്ബക്ക് മുറി പൂട്ടിയിരുന്നതിനാല്‍ അകത്തേക്ക് കയറാനായില്ല. നജ്ബ ഉറക്കെ ആര്‍ത്തതോടെ നബീല്‍ പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് ഇരുവര്‍ക്കും കഴുത്തിനും നെഞ്ചിനും കുറത്തേറ്റനിലയില്‍ മുഹമ്മദിനെയും അഹമ്മദിനെയും കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
നബീലിനെ പിതാവ് ഇബ്രാഹിം തന്നെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. തന്നെ ആരോ ആക്രമിക്കാന്‍വരുന്നെന്ന തോന്നിലില്‍ നിന്നാണ് കുട്ടകളെ ആക്രമിച്ചതെന്ന് നബീല്‍ പിന്നീട് പോലീസിന് മൊഴി നല്‍കി.

പോലീസ് തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നബീലിന്റെ മുറിയില്‍ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്

ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ നബീലിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോയമ്പത്തൂരില്‍ പഠിക്കുന്ന നബീല്‍ വെള്ളിയാഴ്ച ഉപ്പ ഇബ്രാഹിം ഗള്‍ഫില്‍ നിന്ന് വന്നതിനാലാണ് നാട്ടിലെത്തിയത്.

Related Articles