പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു.: വയനാട്ടില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനും സുഹൃത്തും അറസ്റ്റില്‍

കല്‍പ്പറ്റ:  വയനാട്ടിലെ വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് നടത്തിപ്പുകാരനും സുഹൃത്തും അറസ്റ്റില്‍. വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ട് ലീസിനെടുത്ത് നടത്തുന്ന പെരിന്തല്‍മണ്ണ സ്വദേശി ശ്രീവത്സന്‍(37), സുഹൃത്തും ഈ റിസോര്‍ട്ടിലെ ജീവനക്കാരനുമായ കോഴിക്കോട് മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

മാവോവാദി സാനിദ്ധ്യമുള്ള സ്ഥലങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിക്കപ്പെടുന്നത്. പോലീസ് ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്‌

Related Articles