Section

malabari-logo-mobile

വെള്ളം കുടിക്കുന്നത് അമിതമായാലും പ്രശ്‌നമാണ്…

HIGHLIGHTS : Drinking too much water is also a problem

ദൈനംദിനജീവിതത്തില്‍ 2-3 ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നറിയാമായിരുന്നോ?

ഒരു ദിവസം ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് തടസ്സപ്പെടുത്തും, ഇത് അമിത ജലാംശത്തിന് (over hydration) കാരണമാകും. ഇത് ജീവന് ഭീഷണിയാണ്. രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത അപകടകരമാംവിധം കുറയുകയും കോശങ്ങള്‍ വെള്ളത്തില്‍ വീര്‍ക്കുകയും ചെയ്യുമ്പോള്‍ ഈ അവസ്ഥയെ ഹൈപ്പോനട്രീമിയ എന്ന് വിളിക്കുന്നു.

sameeksha-malabarinews

നമ്മുടെ വൃക്ക മണിക്കൂറില്‍ 0.8 മുതല്‍ 1 ലിറ്റര്‍ വരെ വെള്ളം പുറന്തള്ളാന്‍ ഉദ്ദേശിച്ചുള്ളതാണ്, അതിനാല്‍ അമിതമായി വെള്ളം കുടിക്കുന്നത് തലവേദന, ഓക്കാനം, മലബന്ധം, കോമ തുടങ്ങിയവയ്ക്ക് കാരണമാകും. ഇവ ഒഴിവാക്കാന്‍ ചെയ്യേണ്ടത്, ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍,ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ വെള്ളം കുടിക്കുന്നത് നിര്‍ത്തുക. കൂടാതെ വ്യായാമത്തിനോ ഓട്ടത്തിനോ ശേഷം അമിതമായ വെള്ളവും ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ സ്പോര്‍ട്സ് വെള്ളങ്ങളും കുടിക്കുന്നത് ഒഴിവാക്കുക.

ഒരു മണിക്കൂറിനുള്ളില്‍ 1 ലിറ്റര്‍ വെള്ളം കുടിക്കുകയും, ഒരു ദിവസം 3 ലിറ്ററില്‍ കൂടുതല്‍ പോകാതിരിക്കുക, എന്നിവയാണ് ശരിയായ ബാലന്‍സ് നിലനിര്‍ത്തുവാനുള്ള ഏറ്റവും നല്ല മാര്‍ഗം.

എന്നിരുന്നാലും വെളളം കുടിക്കുന്ന കാര്യത്തില്‍ പഠനങ്ങള്‍ വര്‍ഷങ്ങളായി വ്യത്യസ്തമായ കാര്യങ്ങളാണ് പുറപ്പെടുവിക്കുന്നത്. ഒരോ വ്യക്തിയുടെയും ആവശ്യമുള്ള വെള്ളത്തിന്റെ അളവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥയും ആരോഗ്യ സ്ഥിതി അനുസരിച്ചെല്ലാം മാറ്റം വരാം. ഒരൊറ്റ ഫോര്‍മുല എല്ലാവര്‍ക്കും പൂര്‍ണമായി അനുയോജ്യമാകണമെന്നില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!