Section

malabari-logo-mobile

നിരീശ്വരവാദം തുടരാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്: ഉദയനിധി സ്റ്റാലിന്‍

HIGHLIGHTS : ചെന്നൈ: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ നല്‍കിയ ഹര്‍ജി പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമാണെന്ന് ഉദയനിധി സ്റ്റാലിന്‍ കോടതിയെ അറിയിച്...

ചെന്നൈ: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ നല്‍കിയ ഹര്‍ജി പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമാണെന്ന് ഉദയനിധി സ്റ്റാലിന്‍ കോടതിയെ അറിയിച്ചു. മതത്തില്‍ വിശ്വസിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടന നിരീശ്വരവാദം തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നല്‍കുന്നുണ്ടെന്ന് ഉദയനിധിക്കുവേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പി വില്‍സണ്‍ പറഞ്ഞു.

ആത്മാഭിമാനം, സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ചാണ് ഡിഎംകെ സംസാരിക്കുന്നത്. എതിര്‍കക്ഷി ജാതി അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ഹിന്ദു മുന്നണിയാണ് ഉദയനിധിക്കെതിരെ ഹര്‍ജി നല്‍കിയത്. 31ന് വീണ്ടും വാദം കേള്‍ക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!