ദ്രൗപതി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തിങ്കളാഴ്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.15 നാണ് ചടങ്ങ്.

ചീഫ്ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചെല്ലാക്കൊടുക്കും.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ള ,ഗവര്‍ണര്‍,മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top