പരപ്പനങ്ങാടി ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഗവ: സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്ററിൽ  നടത്തുന്ന Diploma in Education – Special Education (Intellectual and Developmental Disabilities) [D.Ed.Spl.Ed(IDD)] കോഴ്‌സിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സാണിത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കാൻ യോഗ്യത നേടുന്ന 2 വർഷത്തെ അധ്യാപക പരിശീലന കോഴ്‌സാണിത്.

50 ശതമാനം മാർക്കോടെ പ്ലസ്ടു ജയമാണ് പ്രവേശന യോഗ്യത. റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Poratal വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31.

Institution Code- KL036,വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in,ഫോൺ: 9497866375,9995745990

Share news
error: Content is protected !!
Scroll to Top