ഓണം ലക്ഷ്യമിട്ട് മദ്യക്കടത്ത്; തൃശൂരില്‍ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഓണം വിപണി ലക്ഷ്യമിട്ട് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്.

50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയിരിക്കുന്നത്.
വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യവേട്ട നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top