തിരുനെല്‍വേലിയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊല്ലം: തിരുനെല്‍വേലിയില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
കോട്ടയം നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്പുറംവീട്ടില്‍ എംഎം ജോസഫിന്റെ മകന്‍ ജോയല്‍ ജോസഫ്(22)ആണ് മരിച്ചത്.

തിരുനല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ജോയല്‍.

കൂട്ടുകാരോടൊന്നിച്ച് നമ്പികോവില്‍ ഹില്‍സിലെ വെളളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.

കരുനാഗപ്പള്ളി അസി.ഡിസ്ട്രിക് ലോട്ടറി ഓഫീസര്‍ ആലിസ് ജോസ് ആണ് മാതാവ്. സഹോദരന്‍:ജോയിസ് ജോസഫ് മാത്യു.

 

Share news
error: Content is protected !!
Scroll to Top