ലൈബ്രറി കൗണ്‍സില്‍ നാടക രചനാ അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്

1546399_537547526341991_753123399_nമലപ്പുറം : ജില്ലാ ലൈബ്രറി കൗണ്‍സില്‍ കോട്ടക്കലില്‍ നടത്തിയ അമച്വര്‍ നാടകമല്‍സരത്തില്‍ മികച്ച രചനക്കുള്ള സമ്മാനം റഫീഖ് മംഗലശേരിയുടെ ‘മതം സമം തമം’ എന്ന നാടകത്തിന് ലഭിച്ചു. മികച്ച നാടക രചയിതാവിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, പി എം താജ് അവാര്‍ഡ്, ജി ശങ്കരപിള്ള അവാര്‍ഡ്, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ റഫീഖ് നേടിയിട്ടുണ്ട്.

‘ചിലപ്പോള്‍ മീര ചിലപ്പോള്‍ സമീറ’, ‘നിറമൊന്ന് മണമൊന്ന്്’ , ‘സുഹറ സി പത്ത് ബി’ , ‘ജിന്ന് കൃഷ്ണന്‍’ എന്നീ നാല് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്.

 

Share news
error: Content is protected !!
Scroll to Top