Section

malabari-logo-mobile

ഹംസക്കുട്ടിയെ ജയിലിലടച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം

HIGHLIGHTS : തിരൂരങ്ങാടി: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഹംസക്കുട്ടിയെ അറസ്റ്റ് ചെയ്ത ജയിലിലടച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്...

തിരൂരങ്ങാടി: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഹംസക്കുട്ടിയെ അറസ്റ്റ് ചെയ്ത ജയിലിലടച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവിശ്യപ്പട്ട് മുസ്ലീം ലീഗിലെ ഒരു വിഭാഗം രംഗത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം ആവിശ്യപ്പെട്ടത്.

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കുടിവെള്ള വിതരണ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ കുറിച്ചുള്ള പരാതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ആരുടെുയും പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഈ കേസില്‍ ഹംസക്കുട്ടിയെ ഒന്നാം പ്രതിയാക്കി ജാമ്യം പോലും നിഷേധിച്ച് രണ്ടു ദിവസം ജയിലിലടച്ചിരുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു.

sameeksha-malabarinews

തിരൂരങ്ങാടി പോലീസിന്റെ ഈ നിലപാടിനെതിരെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും, മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കാനും പോലീസ് സ്‌റ്റേഷന്‍, ആശുപത്രി എന്നിവടങ്ങളിലേക്ക് മാര്‍ച്ചക്കമുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനം തീരുമാനമെടുത്തതായി നേതാക്കള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിപി അഹമ്മദ് കുട്ടി, പാറക്കല്‍ മമ്മുട്ടി, മുഹമ്മദലി എന്ന ബാവ, പാറക്കല്‍ മമ്മദു, എംഎന്‍ അലി എന്നിവര്‍ പങ്കേടുത്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!