ആര്യാടന്‍ ഷൗക്കത്തിന്റെ രഹസ്യങ്ങള്‍ രാധക്കറിയാമായിരുന്നെന്ന് സഹോദരന്‍

രാധ
രാധ

നിലമ്പൂര്‍: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും നിലമ്പൂര്‍ മുനസിപ്പല്‍ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പല ഉയര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെയും രഹസ്യങ്ങള്‍ തന്റെ സഹോദരിക്കറിയാമായിരുന്നെന്ന് രാധയുടെ സഹോദരന്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പടെുത്തി. രാധക്കുനേരെ രണ്ടു തവണ വധശ്രമമുണ്ടായെന്നും ഭാസ്‌കരന്‍ പറഞ്ഞു.

ഇത്തരം ചില രഹസ്യങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ബിജു ഇടപെട്ട കാര്യം രാധക്കറിയാമായിരുന്നു. ബിജുവം രാധയും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന പോലീസിന്റെ പ്രചരണം തെറ്റാണന്നും സഹോദരന്‍ പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായവര്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റടുത്തതാണെന്നും സംഭവത്തിന് പിന്നില്‍ മറ്റുള്ളവര്‍ ഉള്ളതായി സംശയമുണ്ടെന്നും നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഭാസ്‌കരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top