Section

malabari-logo-mobile

അനധികൃത മണല്‍കടത്തിനിടെ പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം 19 ന്

HIGHLIGHTS : തിരൂര്‍ : അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് തിരൂര്‍ റവന്യൂ ഡിവിഷന് കീഴിലുള്ള പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാരും തഹസില്‍ദാര്‍മാരും കസ്റ്റഡിയിലെടുത്ത...

തിരൂര്‍ :  അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് തിരൂര്‍ റവന്യൂ ഡിവിഷന് കീഴിലുള്ള പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാരും തഹസില്‍ദാര്‍മാരും കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും വാഹന ഉടമകള്‍ പിഴയൊടുക്കി വീണ്ടെടുക്കാത്തതുമായ വാഹനങ്ങള്‍ ഫെബ്രുവരി 19 മുതല്‍ ലേലം ചെയ്യുമെന്ന് തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‍ അറിയിച്ചു. അതത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് രാവിലെ 10 ന് ലേലം തുടങ്ങും. ലേലം കൊള്ളുന്നയാള്‍ ലേലത്തുകയും വില്‍പന നികുതിയും അപ്പോള്‍ത്തന്നെ അടയ്ക്കണം. ലേലം സ്ഥിരീകരിക്കുന്ന മുറയ്ക്ക് വാഹനം വിട്ട് നല്‍കും. ലേലം ചെയ്യാനുദ്ദേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കും.
തീയതി, പൊലീസ് സ്റ്റേഷന്‍, ബ്രാക്കറ്റില്‍ വാഹനങ്ങളുടെ എണ്ണം യഥാക്രമം താഴെ കൊടുക്കുന്നു.
ഫെബ്രുവരി 19 ന് കുറ്റിപ്പുറം (14), 20 ന് എം.എം.എം.എച്ച്.എസ്.എസ്. കൂട്ടായി (നാല്), ഫെബ്രുവരി 22 ന് വേങ്ങര (24), ഫെബ്രുവരി 24, 25, 26 കുറ്റിപ്പുറം (69). മാര്‍ച്ച് 10 ന് പൊന്നാനി (11), 11 ന് തേഞ്ഞിപ്പലം (എട്ട്), 12 ന് പെരുമ്പടപ്പ് (17), 17 ന് ചങ്ങരംകുളം (18), 18 ന് തിരൂരങ്ങാടി (30)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!