Section

malabari-logo-mobile

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കലാമണ്ഡലം

HIGHLIGHTS : Kalamandalam invited Dr.RLV Ramakrishnan to perform Mohiniyattam

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തില്‍ നിന്ന് നൃത്താവതരണത്തിന് ഡോ. ആര്‍ എല്‍ വി രാമകൃഷ്ണ് ക്ഷണം.ആദ്യമായിട്ടാണ് കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. ചൊവ്വാഴ്ച കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് അദ്ദേഹം മോഹിനിയാട്ടം അവതരിപ്പിക്കുക.

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപ പരാമര്‍ശനത്തിന് പ്രകടനമാണ് മറുപടി. കല ആരുടേയും കുത്തകയല്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. സൗന്ദര്യമുള്ള പുരുഷന്മാര്‍ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു.

പിന്നാലെ സംഭവത്തില്‍ പ്രതിപ്രകാരണവുമായി കേരള കലാമണ്ഡലം തന്നെ രംഗത്തെത്തിയിരുന്നു. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!