Section

malabari-logo-mobile

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും

HIGHLIGHTS : കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ നാലാമത്തെ വനിതാ മേയറാകാന്‍ ഡോ. ബീന ഫിലിപ്പ് . തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ ക...

കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ നാലാമത്തെ വനിതാ മേയറാകാന്‍ ഡോ. ബീന ഫിലിപ്പ് . തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ബീന ഫിലിപ്പാകും മേയറാവുക. പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ബീന ഫിലിപ്പ്.

കപ്പക്കല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച മുസാഫിര്‍ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയര്‍. കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമാണ് മുസാഫിര്‍ അഹമ്മദ്.

sameeksha-malabarinews

സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!