Section

malabari-logo-mobile

മലപ്പുറം കുടുംബശ്രീക്ക് ഇരട്ട അംഗീകാരം

HIGHLIGHTS : Double recognition for Malappuram Kudumbasree

അന്താരാഷ്ട്ര വനിതാദിനാഘോഷ ത്തോടെനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിനുള്ള പുരസ്‌കാരം മലപ്പുറം സ്‌നേഹിതക്ക് ലഭിച്ചു. ഒപ്പം സംസ്ഥാനത്തെ മികച്ച കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിനുള്ള പുരസ്‌കാരവും മലപ്പുറം ജില്ലയിലെ വാഴയൂര്‍ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന് ലഭിച്ചത് ഇരട്ടി മധുരമായി. ജന്‍ഡര്‍ വികസന പ്രവര്‍ത്തനത്തിനുള്ള രണ്ടു പുരസ്‌കാരവും മലപ്പുറം ജില്ല സ്വന്തമാക്കിയിരിക്കുകയാണ്.

2013 മുതല്‍ സ്‌നേഹിത ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേസുകളിലുള്ള കൃത്യമായ ഇടപെടലുകളും മാതൃകപരമായ തനത് പരിപാടികളും പ്രവര്‍ത്തനങ്ങളും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് , എ ഡി എം സി മുഹമ്മദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌നേഹിത ടീമിന്റെയും ജന്‍ഡര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെയും ആത്മാര്‍ഥയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണി അംഗീകാരം.

sameeksha-malabarinews

ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ കുടുംബശ്രീ ജന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പഞ്ചായത്താണ് വാഴയൂര്‍. വാഴയൂര്‍ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെയും ഗ്രാമ പഞ്ചായത്തിന്റെയും, സിഡിസിന്റെയും സ്‌നേഹിതയുടെയും പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കിയതോടെ സ്ത്രീ സൗഹൃദ പഞ്ചായത്ത് കൂടിയായി വാഴയൂരിനെ മാറ്റുവാന്‍ സാധിച്ചിട്ടുണ്ട്. ഒട്ടേറെ തനത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ജിആര്‍സി കൂടിയാണ് വാഴയൂര്‍. ജിആര്‍സിക്കു സ്വന്തമായി കെട്ടിടവും ഭൗതികസൗകര്യങ്ങളും, ലൈബ്രറിയും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു വെച്ചു നടന്ന സംസ്ഥാന തല ചടങ്ങില്‍ വെച്ച് സ്‌നേഹിത പുരസ്‌കാരം ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സ്‌നേഹിത ജീവനക്കാരായ ടി. പി പ്രമീള, കെ, വന്ദന, രേഷ്മ, നൗഫ എന്നിവര്‍ പ്രശസ്ത ചലച്ചിത്ര സംവിധായക വിധു വിന്‍സെന്റില്‍ നിന്നും ,മികച്ച ജിആര്‍ സി പുരസ്‌കാരം വാഴയൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. ബീന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എന്‍. സ്മിത, ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സ്‌നേഹിത പ്രവര്‍ത്തക ടി.പി പ്രമീള എന്നിവര്‍ നടിയും നാടന്‍പാട്ട് കലാകാരിയുമായ ഷൈലജ പി. അമ്പുവില്‍ നിന്നും ഏറ്റുവാങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!