Section

malabari-logo-mobile

മികച്ച മൂന്നാമത്തെ ഇന്ത്യന്‍ സിനിമ ‘ചാവേര്‍’; പുരസ്‌കാര നിറവില്‍ ടിനു പാപ്പച്ചന്‍ ചിത്രം

HIGHLIGHTS : 3rd best Indian movie 'Chaveer'; Tinu Pappachan's award-winning film

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഇത്. ജോയ് മാത്യു ആയിരുന്നു തിരക്കഥ. ഒക്ടോബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. പിന്നീട് സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയിരിക്കുകയാണ് ചിത്രം.

15-ാമത് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ് ടിനു പാപ്പച്ചന്‍ ചിത്രം പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളുടെ മത്സരവിഭാഗത്തില്‍ മികച്ച മൂന്നാമത്തെ ചിത്രമായാണ് ചാവേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 320 സിനിമകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യന്‍ സിനിമ കോംപറ്റീഷന്‍ വിഭാഗത്തില്‍ മത്സരിച്ചത്.

sameeksha-malabarinews

കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിന്‍ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!