Section

malabari-logo-mobile

ദോഹയില്‍ ശൈത്യകാല ക്യാംപിങ്ങിനുള്ള റജിസ്‌ട്രേഷന്‍ അവസാനിച്ചു

HIGHLIGHTS : ദോഹ: ശൈത്യകാല ക്യാംപിങ്ങിനുള്ള റജിസ്‌ട്രേഷന്‍ അവസനാച്ചതായി നഗരസഭാ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ ശൈത്യകാല ക്യാംപിങ് സീസണില്‍ സീലൈനില്‍ ട...

1413969982995_wps_4_images_gallery_original_gദോഹ: ശൈത്യകാല ക്യാംപിങ്ങിനുള്ള റജിസ്‌ട്രേഷന്‍ അവസനാച്ചതായി നഗരസഭാ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ ശൈത്യകാല ക്യാംപിങ് സീസണില്‍ സീലൈനില്‍ ടെന്റുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതായും ടെന്റുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചാതായും അധികൃതര്‍ വ്യക്തമാക്കി.

നവംബർ ഒന്നിനാരംഭിച്ച സീസൺ 2017 ഏപ്രിൽ 15നാണ്‌ അവസാനിക്കുക.  റജിസ്‌റ്റർ ചെയ്‌തവർ പരിസ്‌ഥിതി, പ്രകൃതിസംരംക്ഷണ വിഭാഗവുമായി സഹകരിച്ച്‌ ഡിസംബർ ഒന്നിനു ബാക്കി നടപടികൾ പൂർത്തീകരിക്കണമെന്നു മന്ത്രാലയം നിർദേശം നൽകി.

sameeksha-malabarinews

സീലൈനില്‍ ക്യാംപ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ സമീപത്തു തന്നെ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദോഹയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാവുന്നതാണ്.

ക്യാംപ് അംഗങ്ങള്‍ പരിസ്ഥിതിക്കു കോട്ടംവരുത്തുന്നുണ്ടോ എന്ന കാര്യം മന്ത്രാലയ ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും പരിശോധിക്കും. അതെസമയം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അനുവദിച്ച വിസ്തൃതിയിലുളള ടെന്റുകള്‍ നിര്‍മിക്കാത്തവര്‍ക്കു നോട്ടീസ് നല്‍കി. ചിലര്‍ ക്യാംപ് വിസ്തൃതി കുറച്ചു പ്രശനം പരിഹരിച്ചിരുന്നു ഇതിനു തയ്യാറാവത്തവരില്‍ നിന്നും പിഴയീടാക്കി. പിഴയൊടുക്കാത്തവര്‍ ഗ്യാരന്റി തുകയായ 10,000 റിയാലില്‍ നിന്നും കുറച്ചുള്ള സംഖ്യയേ മടക്കി നല്‍കുകയൊള്ളു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം കുറഞ്ഞുവരുന്നതായി അധികൃതര്‍ പറഞ്ഞു. കരിമ്പട്ടികയില്‍ പെടുത്തിയവര്‍ക്ക് പിന്നീട് ക്യാംപിങ് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!