Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു

HIGHLIGHTS : പരപ്പനങ്ങാടി :റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു. പ

parappanangadiപരപ്പനങ്ങാടി :റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശിയും ചാലിയം ബീച്ച് ഗവ. സ്‌കുള്‍ അധ്യാപികയുമായ അമ്മാറമ്പത്ത് റാബിയക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടിയിലെ സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിനിടയാക്കിയ ബൈക്കില്‍ സഞ്ചരിച്ചിരുന്ന വള്ളിക്കുന്ന് സ്വദേശികളായ ഷെരീഫ്, അഫസല്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട് അപകടസമയത്ത് മുന്ന് പേരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. റെയില്‍വേ മേല്‍പ്പാലത്തിലുടെ അമിതവേഗതയിലെത്തിയ ബൈക്ക് സീബ്രാ ലൈനിലുടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന റാബിയയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാഹനത്തിരക്ക് കുറഞ്ഞ റെയില്‍വേ മേല്‍പ്പാലത്തില്‍ ബൈക്കില്‍ സഞ്ചരിക്കുന്നചിലര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ദിവസവും സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട നിരവധി പേരാണ് ഇതിലുടെ റോഡും റെയിലും മുറിച്ച് കടന്നുപോകുന്നത്.
അപകടങ്ങള്‍ പതിവായ ഇവിടെ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!