Section

malabari-logo-mobile

അല്‍ ഖോറിലെ ഒരു പെട്രോള്‍ സ്റ്റേഷന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

HIGHLIGHTS : ദോഹ: അല്‍ ഖോറിലെ ഒരു പെട്രോള്‍ സ്റ്റേഷന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നോര്‍ത്ത് ഫീല്‍ഡ് ഗ്യാസ് സ്റ്റേഷനാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. ഗ്...

Petrol-pump-008ദോഹ: അല്‍ ഖോറിലെ ഒരു പെട്രോള്‍ സ്റ്റേഷന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നോര്‍ത്ത് ഫീല്‍ഡ് ഗ്യാസ് സ്റ്റേഷനാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടന്നാണ് അടച്ചിടല്‍ നടപടി.
പെട്രോള്‍ സ്റ്റേഷനു പുറമെ കോംപ്ലക്‌സിനകത്തുള്ള ഹോണ്ട സര്‍വീസ് സെന്റര്‍, ഭക്ഷണശാലകള്‍, ഫാര്‍മസി, ഗ്രോസറി സ്റ്റോര്‍ എന്നിവയും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചില്ല. സംഭവസ്ഥലം അല്‍ഫസ്അ ടേപ്പ് കെട്ടി തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഗ്യാസ് സ്റ്റേഷനിലെ ഭൂഗര്‍ഭ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് കോംപ്ലക്‌സിലെ ഷോപ്പുടമകള്‍ പറഞ്ഞു. വാരാന്ത്യദിവസമായ ശനിയാഴ്ച പുലര്‍ച്ചെയായതിനാല്‍ സ്റ്റേഷന്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സ്റ്റേഷനും സമീപ ഷോപ്പുകള്‍ക്കും മാത്രമാണ് നാശനഷ്ടമുണ്ടായത്.
ഗറാഫ പെട്രോള്‍ സ്റ്റേഷനില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചപ്പോള്‍ സംഭവിച്ചതുപോലെ അല്‍ഖോറില്‍ ഗ്രൗണ്ട് തകര്‍ന്നുവീഴുകയോ മറ്റോ ഉണ്ടായിട്ടില്ല. എന്നാല്‍ പൊട്ടിത്തെറിയുടെ ശക്തിയില്‍ ഷോപ്പുകളുടെ ജനാലകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിനെത്തുടര്‍ന്ന് കാര്യങ്ങള്‍ വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. പെട്ടെന്നു തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി പൊട്ടിത്തെറി നിയന്ത്രണ വിധേയമാക്കി. ഈയാഴ്ച അവസാനത്തോടുകൂടിതന്നെ ഇവിടത്തെ  മിക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗ്യാസ് സ്റ്റേഷന്‍ എന്നു തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഗ്യാസ് സ്റ്റേഷന്‍ മാനേജ്‌മെന്റായിരിക്കും തീരുമാനിക്കുകയെന്നും അവരുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും പ്രവര്‍ത്തനമാരംഭിക്കുകയെന്നും കോംപ്ലക്‌സിലെ ഒരു കടയുടമ പ്രതികരിച്ചു. ഗ്യാസ് ടാങ്ക് ഇനിയും പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല. കാര്യങ്ങള്‍ പഴയതുപോലെ ആവാന്‍ കുറച്ചുസമയമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!