Section

malabari-logo-mobile

വാണിജ്യ സ്ഥാപനങ്ങളില്‍ അധികൃതര്‍ ക്രമക്കേടുകള്‍ കണ്ടെത്തി

HIGHLIGHTS : ദോഹ: രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 63 ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിനെതിരെ അധികൃതര്‍ നിയമ നടപടികളും സ്വീകരിച...

dohaദോഹ: രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 63 ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിനെതിരെ അധികൃതര്‍ നിയമ നടപടികളും സ്വീകരിച്ചു. ബിസിനസ് വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോകൃത സംരക്ഷണ വിഭാഗം സെപ്തംബര്‍ മാസത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തിയത്.
സാധനങ്ങളുടേയും സേവനങ്ങളുടേയും വില പ്രദര്‍ശിപ്പിച്ചില്ല എന്നതാണ് കണ്ടെത്തിയ ക്രമക്കേടുകളില്‍ ഏറ്റവും കൂടുതല്‍. ഇത്തരത്തില്‍പെട്ട 12 ക്രമക്കേടുകള്‍ പിടികൂടി. ഉത്പന്നത്തിന്റെ വില അറബിയില്‍ ലഭ്യമാക്കാതിരിക്കുക (ഒന്‍പത്), അനുമതിയില്ലാതെ സാധനങ്ങളുടെ വില കൂട്ടുക (ഏഴ്), പ്രഖ്യാപിത വിലയേക്കാള്‍ അധികം വില ഈടാക്കുക (ഏഴ്), പഴം പച്ചക്കറി  എന്നിവയുടെ അതാതു ദിവസത്തെ ഔദ്യോഗിക വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക (അഞ്ച്), തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളിലൂടെ ഉത്പന്നം വില്‍ക്കാന്‍ ശ്രമിക്കുക (അഞ്ച്),  വില്‍പ്പനയ്ക്കുള്ള ചരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക (അഞ്ച്), കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുക (നാല്), വ്യക്തമാവാത്ത രീതിയില്‍ വില രേഖപ്പെടുത്തുക (രണ്ട്), വാറന്റി കാലാവധിയില്‍ വില്‍പ്പനാനന്തര സേവനം ലഭ്യമാക്കാതിരിക്കുക (ഒന്ന്), പ്രഖ്യാപിത ഗുണനിലവാരം പുലര്‍ത്താത്ത ഉത്പന്നം വില്‍ക്കുക (ഒന്ന്), കേടായ സാധനം തിരിച്ചെടുത്ത് നല്ലത് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യാതിരിക്കുക (ഒന്ന്), ഒരു ഉത്പന്നം വാങ്ങണമെങ്കില്‍ ആവശ്യമില്ലാത്ത മറ്റൊരു ഉത്പന്നം വാങ്ങണമെന്ന് നിര്‍ബന്ധിക്കുക (ഒന്ന്), പ്രത്യേക പ്രമോഷന്‍ സംബന്ധിച്ച നിബന്ധന പാലിക്കാതിരിക്കുക (ഒന്ന്), അനുമതിയില്ലാതെ പ്രമോഷന്‍ പ്രഖ്യാപിക്കുക (ഒന്ന്) തുടങ്ങിയവയാണ് പിടികൂടിയ ക്രമക്കേടുകള്‍. ക്രമക്കേടുകള്‍ കാണിച്ച വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടയ്ക്കല്‍ മുതല്‍ സ്ഥാപനം അടച്ചിടല്‍ വരേയുള്ള ശിക്ഷാ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!