HIGHLIGHTS : ഗാസയിലെ കൂട്ടക്കൊലയെ അപലപിക്കാത്തവള്‍, അഫഗാനിലും, പാക്കിസ്ഥാനിലും അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവള്‍ മലാലയുടെ കുറവ...
ഗാസയിലെ കൂട്ടക്കൊലയെ അപലപിക്കാത്തവള്‍, അഫഗാനിലും, പാക്കിസ്ഥാനിലും അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവള്‍ മലാലയുടെ കുറവുകള്‍ ചികയുയുന്ന തിരിക്കിലാണ് കേരളത്തിലെ ചില താലിബാന്‍ ഫാന്‍സുകാര്‍. ചില മാധ്യമങ്ങളിലുടെയും ഓണ്‍ലൈന്‍ സൈറ്റുകളിലുടെയും ഇവര്‍ ഒളിഞ്ഞു തെളിഞ്ഞും ആക്രമണം തുടരുകയാണ്
അതങ്ങിനെയാണ് മതമൗലികവാദ ആശയങ്ങള്‍ക്ക് കയ്യും മെയ്യും മറന്നു പോരാടുന്ന മഹാസഖ്യങ്ങള്‍ക്ക് മലാല എന്ന കേള്‍ക്കുമ്പോഴെ ഒരു ഹാലിളക്കുമുണ്ടായിരുന്നു. മതമൗലികവാദികളുടെ തിട്ടൂരങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കാതെ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് നോബല്‍സമ്മാനം ലഭിച്ചിരിക്കുന്ന വാര്‍ത്ത ഇവരെ അസ്വസ്ഥരാക്കിയിരിക്കുന്നു.

മതം പ്രദാനം ചെയ്യുന്ന സ്‌ത്രീയുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വീമ്പു പറയുന്നവര്‍ രഹസ്യമായി പര്‍ദ്ദയിടാതെ പുറത്തിറങ്ങിയ പെണ്ണിനെ ചാട്ടവാറിനടിക്കുന്ന താലിബാന്‍ ചിത്രങ്ങള്‍ കണ്ട് കോള്‍മയിര്‍കൊള്ളുന്നു കല്ല്യണപ്പുരയിലും ഖബറിനരികിരും ഗ്രുപ്പുകളുടെ പേരില്‍ തമ്മില്‍ തല്ലിചാവുന്നവര്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊതുസമുഹത്തില്‍ നിന്നുയരുന്ന നിലവിളികള്‍ക്കെതിരെ ഒരു മേശക്കുചുറ്റുമിരുന്ന് ബിരിയാണിയും തട്ടി ഇതാ ദീനിനെ ആക്രമിക്കാന്‍ വരുന്നേ എന്ന് പറഞ്ഞ് കാറും…..
അമേരിക്കന്‍ സാമ്രാജ്യത്വ കഴുകന്‍മാരെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതിരോധിക്കുമ്പോള്‍ ആ വാക്കുകള്‍ അതേ പടി കടമെടുക്കുന്നവര്‍ കഴുകന്‍മാര്‍ക്ക് വേണ്ടി ശവശരീരങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്വന്തം ഐഎസ് പോരാളികളെ എന്താണ് വിളിക്കുക?
ഗാസയിലെ കണ്ണീരും ചോരയും ഫ്‌ളക്‌സ് ബോര്‍ഡുകളിലാക്കി ആഘോഷം നടത്തിയ നിങ്ങളെന്തെ ബാഗ്‌ദാദിയുടെ ഖിലാഫത്ത് സേന അടമചന്തയില്‍ തുക്കി വില്‍ക്കുന്ന യസീദി പെണ്‍കുട്ടിയുടെ കണ്ണീര് കണ്ടില്ല ? ജിവനോടെ സംസ്‌ക്കാരം നടത്തപ്പെടുന്ന ശിയാ ബാല്യങ്ങളുടെ കരച്ചില്‍ കേട്ടില്ല ?
അതിലൊന്നും രോഷം കൊള്ളാത്ത, പ്രതികരിക്കാത്തവര്‍ മലാലയുടെ നോബല്‍ സമ്മാനത്തിന് പിറകിലെ സാമ്രാജ്യത്വ അജണ്ട തേടിപോവുന്നതിലെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതാണ്.