പ്രകൃതി വിരുദ്ധപീഡനം : യുവാവ് അറസ്റ്റില്‍

നാദാപുരം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിലായി. നരിക്കാട്ടിരി സ്വദേശി തിരുങ്ങോടത്ത് ബിനീഷ്(26) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

ബൈക്കോടിപ്പിക്കാന്‍ പഠിപ്പിച്ചുതാരാമെന്ന് പറഞ്ഞ് പ്രലോപിപ്പിച്ച് ഇയാളുടെ വീട്ടിനടുത്തുള്ള നിര്‍മ്മാണം് നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതെതുടര്‍ന്ന് നാദാപുരം എസ്‌ഐ കെ ടി ശ്രീനിവാസന്‍ ബിനീഷിനെ അറസ്റ്റ് ചെയ്തു. ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top