കോഴിക്കോട് കലക്ട്രേറ്റ് ക്യാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു

calicutകോഴിക്കോട്: സിവില്‍ സ്‌റ്റേഷനിലെ ക്യാന്റീനില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി.  ക്യാന്റീനിലെ ഒരു മുറിയിലെ മണ്ണ് പെട്ടന്നിടിഞ്ഞതോടെ ഭക്ഷണം കഴിക്കുന്നവരും വിളമ്പുന്നവരും ഒന്നാകെ മണ്ണിനടിയിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.

വെള്ളന്നൂര്‍ ആശാരിക്കണ്ടി മീത്തല്‍ ശാന്ത, കുന്നുമംഗം താഴേകണ്ണഞ്ചേരി മോഹനന്‍, പാലത്ത് മാരമ്പറമ്പത്ത് പ്രേമലത, ഓമശേരി കോല്‍കുന്ന് വീട്ടില്‍ ഹരീഷ്, മൊകവൂര്‍ കൃഷ്ണപുരിയില്‍ പ്രജിത്ത് എന്നിവരാണ് താഴ്ന്നു പോയത്.

അപകടസാധ്യത മുന്നില്‍ കണ്ട് ക്യാന്റീന്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top