Section

malabari-logo-mobile

മിശ്രവിവാഹം ജിഹാദല്ല;സെയ്ഫ് അലി ഖാന്‍

HIGHLIGHTS : മുംബൈ: മതേതരത്വത്തിന്റെ നാടായ ഇന്ത്യയില്‍ മിശ്രമവിവാഹം ഒരിക്കലും ജിഹാദല്ലെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ഒരു ഇംഗീഷ് പത്രത്തിന് അനുവദ...

saifമുംബൈ: മതേതരത്വത്തിന്റെ നാടായ ഇന്ത്യയില്‍ മിശ്രമവിവാഹം ഒരിക്കലും ജിഹാദല്ലെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ഒരു ഇംഗീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സെയ്ഫലി ഖാന്‍ തന്റെ വീക്ഷണം വ്യക്തമാക്കിയത്. ഒരു കായികതാരത്തിന്റെ മകനായി ജനിച്ച്  ഇംഗ്ലണ്ടിലും ഇന്ത്യയിലെ വിവധ നഗരങ്ങളിലും ജനിച്ചു വളര്‍ന്ന ഞാന്‍ ഒരു ഹിന്ദുവോ മുസ്ലിമോ എന്നതിനേക്കാളുപരി ഒരു ഇന്ത്യക്കാരാനാണ്.

മിശ്രവിവാഹിതരായ എന്റെ മാതാപിതാക്കള്‍ വിവാഹം കഴിക്കുമ്പോളും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും മതങ്ങളിലെ ഇരുമതങ്ങളിലെും തീവ്ര ചിന്താഗതിക്കാര്‍ക്കും ഇതിനോടന്ന് ശക്തമായ എതിര്‍പ്പുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ വളര്‍ന്നത് വളരെ മനോഹരമായ സ്‌നേഹമുള്ള ജീവിതത്തിലൂടെയാണ്. ഞങ്ങളൊരിക്കലും പാരമ്പര്യത്തെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. ഞങ്ങള്‍ മനസിലാക്കിയത് ദൈവം ഒന്നാണെന്നും പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാണ്.

sameeksha-malabarinews

പിന്നീട് ഞാന്‍ കരീനയെ വിവാഹം കഴിച്ചപ്പോഴും ഞങ്ങള്‍ക്കെതിരെ വധഭീക്ഷണി വരെയുണ്ടായി. ചിലര്‍ അതിനെ ലൗജിഹാദാണെന്നുവരെ പറഞ്ഞു. ഞങ്ങളിന്നും അവരഅവരുടെ മതങ്ങളില്‍ വിശ്വസിക്കുകയും ജീവിക്കുകയും വിശ്വാസത്തെ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കുട്ടികളും ഇത്തരത്തില്‍ വളരുമെന്ന പ്രതീക്ഷയുമുണ്ട്. ഇത്തരത്തില്‍ തന്റെ ജീവിതത്തിലൂടെ പറഞ്ഞു തുടങ്ങിയ സെയ്ഫലി ഖാന്‍ പുതിയ കാലത്തെ മതങ്ങളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ മതങ്ങളുടെ അടിസ്ഥാനമല്ലാം ഭയമാണെന്നും ദൈവത്തിന്റെ പേരിലാണ് നാട്ടിലിന്ന് പല അക്രമങ്ങളും ഉണ്ടാകുന്നതെന്നും സെയ്ഫ് പറയുന്നു.

രാജ്യത്ത് ഹിന്ദുകള്‍ക്കും മുസ്ലീംങ്ങള്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാകുന്നത് ഗുണകരമല്ലെന്നു പറഞ്ഞ അദേഹം വിവാാഹത്തിന് ഏറ്റവും സ്വീകാര്യമായ നിയമം സ്‌പെഷല്‍ മാരേജ് ആക്ടാണെന്നും വ്യക്തമാക്കി. ലേഖനത്തില്‍ വളരെ ശക്തമായിതന്നെ തന്റെ മതേതര നിലപാടുകള്‍ സെയ്ഫലി ഖാന്‍ വ്യക്തമാക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!