പരപ്പനങ്ങാടി ബിവറേജ്‌ ഔട്ട്‌ലെറ്റിലെ മദ്യം മാറ്റിത്തുടങ്ങി

IMG_20141014_193547പരപ്പനങ്ങാടി: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 2 ാം തിയ്യതി അടച്ചുപൂട്ടിയ ബിവറേജ്‌ കോര്‍പ്പറേഷന്റെ പരപ്പനങ്ങാടി ഔട്ട്‌ലെറ്റില്‍ നിന്നുള്ള മദ്യം മാറ്റിത്തുടങ്ങി. ചൊവ്വാഴ്‌ച രാത്രി 7 മണിയോടെയാണ്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥരും ബിവറേജ്‌ കോര്‍പ്പറേഷന്‍ ജീവനക്കാരും ചേര്‍ന്ന്‌ കണക്കെടുത്ത്‌ മദ്യം മാറ്റിത്തുടങ്ങിയത്‌. ചൊവ്വാഴ്‌ച രണ്ട്‌ ലോഡ്‌ മദ്യമാണ്‌ കയറ്റി അയച്ചത്‌. നേരത്തെ പെരിന്തല്‍മണ്ണയിലുള്ള ഗോഡൗണിലേക്കാണ്‌ മാറ്റുക എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ബിവറേജ്‌ ഔട്ട്‌ലെറ്റായ തിരൂരിലേക്കാണ്‌ മദ്യം മാറ്റിയിരിക്കുന്നത്‌.

സീല്‍ ചെയ്‌ത ഷോപ്പ്‌ തുറന്നപ്പോള്‍ മദ്യവില്‍പ്പന വീണ്ടും തുടങ്ങുമെന്ന്‌ പ്രതീക്ഷിച്ച്‌ പലരും ഷോപ്പിന്‌ സമീപത്തെത്തിയെങ്കിലും കണക്കെടുപ്പിനായാണ്‌ തുറന്നതെന്നറിഞ്ഞപ്പോള്‍ നിരാശരായി പിന്‍മാറുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top