Section

malabari-logo-mobile

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പ്രതികളായ സിഐയെ വധിക്കാന്‍ ശ്രമിച്ച കേസ്‌ സര്‍ക്കാര്‍ പിന്‍വലിക്കുന്നു

HIGHLIGHTS : തിരു :ആര്‍എസ്‌എസ്‌ എബിവിപി പ്രവര്‍ത്തകര്‍ പ്രതികളായ കേസ്‌ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. തിരുവനന്തപുരത്തെ എംജി കോളേജില്‍ വെച്ചുണ്ടായ വിദ്യാ...

rssതിരു :ആര്‍എസ്‌എസ്‌ എബിവിപി പ്രവര്‍ത്തകര്‍ പ്രതികളായ കേസ്‌ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. തിരുവനന്തപുരത്തെ എംജി കോളേജില്‍ വെച്ചുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ്‌ സിഐ മോഹനന്‍നായര്‍ക്ക്‌ നേരെ ബോംബ്‌ എറിഞ്ഞ കേസിലാണ്‌ സര്‍ക്കാരിന്റെ നടപടി.

വധശ്രമം സ്‌ഫോടനവസ്‌തുക്കള്‍ ഉപയോഗിക്കല്‍ സംഘം ചേരല്‍, ഗൂഡാലോചന, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം 32 ആര്‍എസ്‌എസ്‌ എബിവിപി പ്രവര്‍ത്തകരാണ്‌ പേരൂര്‍ക്കട പോലീസ്‌ കേസെടുത്തിരുന്നത്‌്‌ ഈ കേസാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ അപേക്ഷയില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്‌. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേ്‌സ്‌ പിന്‍വലിക്കാന്‍ തിരൂവന്തപരും അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ അപേക്ഷ നല്‍കി കഴിഞ്ഞു.

sameeksha-malabarinews

അന്ന്‌ പേരൂര്‍ക്കട സിഐയായിരുന്ന മോഹനന്‍ നായര്‍ക്ക്‌ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു വര്‍ഷത്തോളം അവധിയില്‍ ചികിത്സയില്‍ കഴിഞ്ഞ മോഹനന്‍ നായര്‍ ഇപ്പോഴും ശാരീരിക അസ്വസ്ഥകള്‍ അനുഭവിക്കുന്നതിനാല്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പിയായി ജോലി ചെയ്‌ുതവരികായാണ്‌.

ഒരു സിഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആഭ്യന്തരവകുപ്പുമന്ത്രിയുടെ ഓഫീസ്‌ തന്നെ ഇത്തരം നിലപാടെടുത്തതില്‍ കടുത്ത പ്രതിഷേധമാണ്‌ സേനക്കകത്ത്‌ ഉയരുന്നത്‌. കേസ്‌ പിന്‍വലിച്ചത്‌ കോണ്‍ഗ്രസ്സും ആര്‍എസ്‌എസും തമ്മിലുള്ള അവിശുദ്ധകൂട്ടുക്കെട്ടിന്‌ തെളിവാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കോടിയേരി ബാലകൃഷണന്‌ ആരോപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!