രാധാവധം: ആര്യാടന്‍ ഷൗക്കത്തിനെ വിസ്‌തരിച്ചു

aryadan shoukathമഞ്ചേരി: നിലമ്പൂരിലെ കോണ്‍ഗ്രസ്സ്‌ ഓഫീസിലെ രാധ കൊല്ലപ്പെട്ട കേസിന്റെ സാക്ഷി പട്ടികയിലുള്ള നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനും തരിക്കഥാകൃത്തുമായ ആര്യാടന്‍ ഷൗക്കത്തിനെ മഞ്ചേരി ഒന്നാം അതിവേഗ കോടതി വിസ്‌തരിച്ചു.

125 ാം സാക്ഷിയായ ആര്യാടന്‍ ഷൗക്കത്തിനെ 83 ാം സാക്ഷിയായാണ്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജി മാത്യു വിസ്‌തരിച്ചത്‌. രാധയെ കാണാതായ ദിവസം താന്‍ ഡല്‍ഹിയിലായിരുന്നു എന്നും മൃതദേഹം കണ്ടെത്തിയ ദിവസം നാട്ടിലായിരുന്നു എന്നും അദ്ദേഹം മൊഴി നല്‍കി. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായും ഷൗക്കത്ത്‌ അറിയിച്ചു. കോടതിയില്‍ പ്രതികളെ ഷൗക്കത്ത്‌ തിരിച്ചറിഞ്ഞു.

ഓടയില്‍ നിന്നും പ്ലാസ്റ്റര്‍ ബിജു പോലീസിന്‌ എടുത്ത്‌ കൊടുക്കുന്നതിന്‌ സാക്ഷിയാണെന്ന്‌ പാലാപറമ്പ്‌ ചേലശേരികുന്ന്‌ രാധാകൃഷ്‌ണന്‍ മൊഴി നല്‍കി.

Share news
error: Content is protected !!
Scroll to Top