Section

malabari-logo-mobile

കടലുണ്ടി വാവുത്സവത്തിന്‌ നാളെ കൊടിയേറും

HIGHLIGHTS : ഫറോക്ക്‌: ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ കടലുണ്ടി വാവുത്സവത്തിന്‌ നാളെ (17 ന്‌) കൊടിയേറും.

downloadഫറോക്ക്‌: ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ കടലുണ്ടി വാവുത്സവത്തിന്‌ നാളെ (17 ന്‌) കൊടിയേറും. പേടിയാട്ട്‌ കാവിലാണ്‌ കൊടിയേറ്റം. 23 നാണ്‌ വാവുത്സവം നടക്കുക.

ഉത്സവത്തിന്‌ മുന്നോടിയായി കുന്നത്ത്‌ തറവാട്ടിലെ കൊടിയേറ്റം 19 ന്‌ നടക്കും. കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാട്‌ 21 ന്‌ വൈകീട്ട്‌ 3 മണിക്ക്‌ മണ്ണൂര്‍ കാരകളി പറമ്പിലെ ജാതവന്‍ കോട്ടയില്‍ നിന്ന്‌ ആരംഭിക്കും. ജാതവന്റെ ഊര്‌ ചുറ്റലിന്‌ ശേഷം 23 ന്‌ പുലര്‍ച്ചെ കടലുണ്ടി വാക്കടവില്‍ ജാതവനും അമ്മ ഭഗവതിയും കണ്ടുമുട്ടി നീരാട്ടിന്‌ ശേഷം ഒന്നിച്ചെഴുന്നള്ളും. ഇതിന്‌ ശേഷം കുന്നത്ത്‌ തറവാട്‌, കറത്തങ്ങാട്‌ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ടോടെ പേടിയാട്ട്‌ കാവില്‍ എത്തും. തുടര്‍ന്ന്‌ കുടികൂട്ടല്‍ ചടങ്ങ്‌ കഴിഞ്ഞ ശേഷം ജാതവന്‍ തിരിച്ച്‌ കോട്ടയിലേക്ക്‌ മടങ്ങും ഇതോടെ വാവുത്സവത്തിന്‌ സമാപനമാവും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!