Section

malabari-logo-mobile

ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ 3 വിമാനങ്ങള്‍ കൂടി

HIGHLIGHTS : ദോഹ: ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി സര്‍വീസുകള്‍ തുടങ്ങുമെന്ന് ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ ...

download (3)ദോഹ: ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി സര്‍വീസുകള്‍ തുടങ്ങുമെന്ന് ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന മുംബൈ, കൊച്ചി, ദല്‍ഹി റൂട്ടുകള്‍ക്ക് പുറമേയാണ് പുതിയ സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സര്‍വീസിന്റെ ഗുണഭോക്താക്കള്‍ മലയാളികളാണെന്നതാണ് ഏറെ ശ്രദ്ധേയം.
നവംബര്‍ അഞ്ച് മുതല്‍ മുംബൈയിലേക്കും ഡിസംബര്‍ ഒന്നു മുതല്‍ കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലേക്കുമാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ഇതോടെ കേരളത്തിലേക്ക്, പ്രത്യേകിച്ച് കോഴിക്കോട്ടേക്കുള്ള യാത്രാ വിമാനങ്ങളുടെ കുറവ് പരിഹരിക്കപ്പെടും. ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ വിമാനങ്ങളും പ്രതിദിന സര്‍വീസുകളാണ് നടത്തുന്നതെന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകും. കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ പകലാണെന്നത് കുടുംബങ്ങളെ തനിച്ചു വിടുന്ന പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷയ്ക്ക് വക നല്കുന്നുണ്ട്.
നവംബര്‍ അഞ്ച് മുതല്‍ മുംബൈയില്‍ നിന്നും പുലര്‍ച്ചെ 1.20ന് പുറപ്പെടുന്ന 9 ഡബ്ല്യു 560 വിമാനം പുലര്‍ച്ചെ 2.45ന് ദോഹയിലെത്തും. തിരികെ പുലര്‍ച്ചെ 3.45ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന 9 ഡബ്ല്യു 559 നമ്പര്‍ ജെറ്റ് എയര്‍വെയ്‌സ് രാവിലെ ഒന്‍പതരയ്ക്ക് മുംബൈയിലെത്തും.
ഡിസംബര്‍ ഒന്നു മുതലാണ് കോഴിക്കോട്ട് നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുക. കോഴിക്കോട് നിന്നും വൈകിട്ട് 6.50ന് പുറപ്പെടുന്ന 9 ഡബ്ല്യു 596 നമ്പര്‍ വിമാനം ഖത്തര്‍ സമയം രാത്രി 8.50ന് ദോഹയിലെത്തും. രാവിലെ 11.20ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന 9 ഡബ്ല്യു 595 ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യന്‍ സമയം വൈകിട്ട് 5.50നാണ് കോഴിക്കോട് എത്തുക.
ഡിസംബര്‍ ഒന്നു മുതല്‍ തന്നെയാണ് തിരുവനന്തപുരത്തേക്കും ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരത്തു നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന 9 ഡബ്ല്യു 594 രാവിലെ 10.05ന് ദോഹയിലെത്തും. രാത്രി 9.50ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന 9 ഡബ്ല്യു 593 വിമാനം രാവിലെ 4.45ന് തിരികെ തിരുവനന്തപുരത്തെത്തും.
പുതുതായി സര്‍വീസ് തുടങ്ങുന്ന മുഴുവന്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളുടേയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ വര്‍ത്തമാനത്തോട് പറഞ്ഞു. മലയാളികള്‍ക്കുള്ള ഓണം- ഈദ്- കൃസ്തുമസ്- പുതുവത്സര സമ്മാനമാണ് പുതിയ സര്‍വീസുകളെന്നും അദ്ദേഹം അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!