Section

malabari-logo-mobile

ഈദ് ഫെസിറ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

HIGHLIGHTS : ദോഹ: ഈദ് അല്‍ അദ്ഹ പ്രമാണിച്ച് സൂഖ് വാഖിഫില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈദ് ഫെസിറ്റിവല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇവിടെ നട...

download (2)ദോഹ: ഈദ് അല്‍ അദ്ഹ പ്രമാണിച്ച് സൂഖ് വാഖിഫില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈദ് ഫെസിറ്റിവല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇവിടെ നടക്കുന്ന പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം അല്‍റയാന്‍ റേഡിയോ സംഘടിപ്പിക്കുന്ന ജി സി സി അറബ് രാജ്യങ്ങളിലെ പ്രമുഖ ഗായികാ ഗായകര്‍  പങ്കെടുക്കുന്ന സംഗീത നിശകളായിരിക്കും. ഈദുല്‍ അദ്ഹ അവധിക്കാലത്ത് ഒക്ടോബര്‍ അഞ്ച് മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ 12 ഗായികാ ഗായകരാണ് സംബന്ധിക്കുന്നത്. കഴിഞ്ഞ ഈദുല്‍ ഫിത്വറിന് ഗസ്സയിലെ ഇസ്‌റാഈലി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഗാനമേളയടക്കം ഒട്ടേറെ പരിപാടികള്‍ ഖത്തര്‍ റദ്ദാക്കിയരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പരിപാടികള്‍ ഗംഭീരമാക്കാനാണ് സംഘാടകര്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഗാനമേളയ്ക്കു പുറമേ കുട്ടികള്‍ക്കായി വ്യത്യസ്തമായ 20 റെയ്ഡുകള്‍, സര്‍ക്കസ്, അക്രോബാറ്റിക് അഭ്യാസങ്ങള്‍, കുതിര സവാരി, നാടോടി നൃത്തങ്ങള്‍, കാവ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് ഇവിടെ അരങ്ങേറുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ആല്‍സാലം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായ സൂഖില്‍ സംഘടിപ്പിച്ച ഈദുല്‍ ഫിത്വറിന് സംഘടിപ്പിച്ച  ഫെസ്റ്റിവല്‍ പരിപടികള്‍ കാര്യമായി വെട്ടിക്കറച്ചിട്ടും ആയിരങ്ങളേയാണ് ആകര്‍ഷിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഈദുല്‍ അദ്ഹയ്ക്ക് അതി വിപുലമായ മേള സംഘടിപ്പിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
ഈദുല്‍ ഫിത്വറിന് സംഘടിപ്പിച്ച ഫെസ്റ്റിവല്‍ എല്ലാ വിഭാഗങ്ങളിലും പെട്ട പതിനായിരങ്ങളെ ആകര്‍ഷിച്ചിരുന്നു. ഇതില്‍ കാര്യമായ പങ്ക് അയല്‍ രാജ്യങ്ങളിലെ സന്ദര്‍ശകരായിരുന്നു. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ആക്കം പകര്‍ന്നതായിരുന്നു ഈദ് ഫെസ്റ്റിവല്‍. അതുകൊണ്ട്തന്നെ കൂടുതല്‍ മികച്ചതും വൈവിധ്യമാര്‍ന്നതുമായ പരിപാടികളാണ് ഈദുല്‍അദ്ഹ ഫെസ്റ്റിവലിന് സംഘടിപ്പിക്കുക. പ്രത്യേകിച്ചും അപ്പോള്‍ മികച്ച കാലാവസ്ഥയായിരിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ പരിപാടികള്‍ കാണാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!