എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

arrestedതിരു: എയര്‍ഹോസ്റ്റസിനെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ വെച്ച് കടന്നു പിടിക്കുകയും അശ്ലീലം പറയുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് സംഭവം നടന്നത്.

കന്യാകുമാരി സ്വദേശിയായ മൈക്കിളാണ് അറസ്റ്റിലായത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന എയര്‍ഹോസ്റ്റസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തിരുവനന്തപുരം വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top