Section

malabari-logo-mobile

ഖത്തറിനും തുര്‍ക്കിക്കുമെതിരെ നയതന്ത്ര ‘ആക്രമണ’ത്തിന് ഇസ്‌റാഈല്‍

HIGHLIGHTS : ദോഹ: ഖത്തറിനും തുര്‍ക്കിക്കുമെതിരെ നയതന്ത്ര 'ആക്രമണ'ത്തിന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നതന്യാഹുവാണ് ഇതു സംബന്ധിച്ച് തന്റെ മന്ത്രിമാര്‍ക്ക്...

Doha-Qatarദോഹ: ഖത്തറിനും തുര്‍ക്കിക്കുമെതിരെ നയതന്ത്ര ‘ആക്രമണ’ത്തിന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നതന്യാഹുവാണ് ഇതു സംബന്ധിച്ച് തന്റെ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇസ്‌റാഈലിലെ അറബ് പത്രമായ മആരിഫിനെ ഉദ്ധരിച്ച് ഖത്തറിലെ അശ്ശര്‍ഖാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഖത്തറും തുര്‍ക്കിയും ഭീകരതയേയും തീവ്രവാദത്തേയും സഹായിക്കുന്നു എന്ന പ്രചാരണം അഴിച്ചു വിടാനാണ് നെതന്യാഹു തന്റെ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. ഏതാനും വര്‍ഷത്തെ നിശ്ശബ്ദതയ്ക്കു ശേഷമാണ് ഖത്തറിനും തുര്‍ക്കിക്കുമെതിരെ ഇസ്‌റാഈല്‍ രൂക്ഷമായ ആക്രമണവുമായി മുന്നോട്ടു വരുന്നത്. ഈ പ്രചാരണ കാംപെയ്‌നിലൂടെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഖത്തറിനേയും തുര്‍ക്കിയേയും ഒറ്റപ്പെടുത്താനാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഇസ്‌റാഈല്‍ പബ്ലിക് മീഡിയ അഥോറിറ്റി ഒട്ടേറെ അന്താരാഷ്ട്ര സംഘടനകളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഹമാസിനെ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ എസ്) ബന്ധിപ്പിച്ചുകൊണ്ടാണ് അവതരിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ സുഹൃത്തുക്കളും സഖ്യരാജ്യങ്ങളുമായ ഖത്തറിനേയും തുര്‍ക്കിയേയും അവരില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ച ചെയ്തു. നാറ്റോ അംഗരാജ്യമായിട്ടും തുര്‍ക്കി പ്രസിഡന്റ് പരസ്യമായി ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് യോഗത്തില്‍ വിവരിക്കുകയുണ്ടായി. ഈ രാജ്യങ്ങളുടെ നിലപാടുകളോടുള്ള ഇസ്‌റാഈലിന്റെ ശക്തമായ വിദ്വേഷമാണ് ഈ നടപടികള്‍ക്കു പിന്നില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!