Section

malabari-logo-mobile

ഓണ്‍ലൈന്‍ ലൈബ്രറിയിലേക്ക് സൗജന്യമായ രജിസ്‌ട്രേഷന് സൗകര്യം

HIGHLIGHTS : ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ ലൈബ്രറിയിലേക്ക് സൗജന്യമായ രജിസ്‌ട്രേഷന് സൗകര്യം. ഖത്തറില്‍ താമസിക്കുന്നവരും സാധുതയുള്ള ഖത്തറി തിരിച്ചറിയ...

imagesദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ ലൈബ്രറിയിലേക്ക് സൗജന്യമായ രജിസ്‌ട്രേഷന് സൗകര്യം. ഖത്തറില്‍ താമസിക്കുന്നവരും സാധുതയുള്ള ഖത്തറി തിരിച്ചറിയല്‍ കാര്‍ഡുള്ളവരുമായ ആര്‍ക്കും ഇങ്ങനെ സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയും. ഇതിനായി നാഷണല്‍ ലൈബ്രറിയുടെ വെബ് സൈറ്റായ www.qnl.qa സന്ദര്‍ശിച്ചാല്‍ മതി. ഏറ്റവും പുതിയ ബെസ്റ്റ് സെല്ലറുകള്‍, ക്ലാസിക്കുകള്‍, കണ്‍സെര്‍ടുകള്‍, മികച്ച അക്കാദമിക് ജേര്‍ണലുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയുടെ വന്‍ ഡിജിറ്റല്‍ ശേഖരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി വിജ്ഞാനാധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ഖത്തറിന്റെ പ്രയാണം ഉറപ്പുവരുത്തുന്നതിന് കാര്യമായ സംഭാവനകള്‍ നല്‍കുയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ലൈബ്രറി, യൂണിവേഴ്‌സിറ്റി ആന്റ് റിസര്‍ച്ച് ലൈബ്രറി, മെട്രോപൊളിറ്റന്‍ ഡിജിറ്റല്‍ പബ്ലിക് ലൈബ്രറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറിയെ പരിചയപ്പെടുത്താനും ലൈബ്രറിയുടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ശേഖരം പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ഥിച്ചും രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 100ലധികം സന്ദര്‍ശനങ്ങളാണ് ക്യു എന്‍ എല്‍ അക്‌സസ് ടീം നടത്തിയത്.
ആഭ്യന്തര മന്ത്രാലയം, ബ്രിട്ടീഷ് കൗണ്‍സില്‍, അസ്‌പെടാര്‍ ഹോസ്പിറ്റല്‍, ജി ഒ ഐ സി, ഖത്തര്‍ കൂള്‍, ഔസജ് അക്കാദമി, ബിര്‍ള പബ്ലിക് സ്‌കൂള്‍, ജെര്‍മന്‍ സെന്റര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ നാഷല്‍ ലൈ്രറിയുടെ ബൃഹത്തായ പുതിയ ആസ്ഥാനം ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കിലും ഡിജിറ്റല്‍ ലൈറ്രിയുടെ പ്രയോജനം ഖത്തറിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!