Section

malabari-logo-mobile

ജാതിപീഡനത്തെ തുടര്‍ന്ന് ദളിത് ഡോക്ടറുടെ ആത്മഹത്യ;മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

HIGHLIGHTS : മുംബൈ: ജാതിപീഡനത്തെ തുടര്‍ന്ന് ദളിത് വനിത ഡോക്ടര്‍ പായല്‍ താഡ്വി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് വനിത ഡോക്ടര്‍മാര്‍ അറസ്റ്റിലായി. മെയ്22 നാണ് പായല്‍ ...

മുംബൈ: ജാതിപീഡനത്തെ തുടര്‍ന്ന് ദളിത് വനിത ഡോക്ടര്‍ പായല്‍ താഡ്വി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് വനിത ഡോക്ടര്‍മാര്‍ അറസ്റ്റിലായി. മെയ്22 നാണ് പായല്‍ തഡ്വിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതീയമായ അധിക്ഷേപത്തെ തുടര്‍ന്നാണ് ആദിവാസി വിഭാഗക്കാരിയായ പായല്‍ ആത്മഹത്യ ചെയ്തതെന്ന് അമ്മ ആബിദ താഡ്വി നല്‍കിയ പരാതിയില്‍ പറയുന്നു. സീനിയര്‍ ഡോക്ടര്‍മാരായ ഭക്തി മെഹരെ, ഹേമ അഹൂജ, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയും ഭര്‍ത്താവും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി അടക്കമുള്ള ദലിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

sameeksha-malabarinews

പായല്‍ ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ ജാതി പീഢനവും മനസിക പീഢനവും അനുഭവിക്കുന്നതായി കാട്ടി അമ്മ ഡീനിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചില്ലെന്നാണ് ഡീനിന്റെ വാദം. തങ്ങള്‍ അനീതിക്ക് ഇരയാകുകയാണെന്ന് ആരോപിച്ച് റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന് പരാതി നല്‍കി. അതെസമയം അവരെ മൂന്ന് പേരെയും അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!