Section

malabari-logo-mobile

ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി; ഡയസ്‌നോണുമായി സര്‍ക്കാര്‍

HIGHLIGHTS : തിരു : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരം തുടങ്ങി. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ...

images (1)തിരു : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരം തുടങ്ങി.  ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കില്ലെങ്കിലും അധികസമയ ജോലി ഡോക്ടര്‍മാര്‍ ചെയ്യില്ല. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതേ സമയം ശമ്പളം നിഷേധിച്ചാല്‍ സമരത്തിന്റെ രൂപം മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായി കെജിഎംഒ യെ വ്യകത്മാക്കി.

ജനറല്‍, ജില്ലാ ആശുപത്രികളിലെ സ്‌പെഷിലിസ്റ്റ് ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന തീരുമാനം പിന്‍വലിക്കുക, രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരെ രാവിലെയും ജോലി നോക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കുക, ആശുപത്രികളില്‍ ഗുണമേന്മയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

sameeksha-malabarinews

ഡോക്ടര്‍മാരുടെ സമരം മൂലം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ് കാര്യമായി ബാധിക്കുക. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിസ്സഹകരണ സമരത്തിന്റെ ഭാഗമായി വി ഐ പി ഡ്യൂട്ടികള്‍ക്ക് പോകാതിരിക്കുക, ആരോഗ്യവകുപ്പ് നടത്തുന്ന വിവിധ പരിശീലന പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കാതിരിക്കുക തുടങ്ങിയവയാണ് നടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!