Section

malabari-logo-mobile

തമിഴ്‌നടന്‍ കാതല്‍ ദണ്ഡപാണി അന്തരിച്ചു

HIGHLIGHTS : ചെന്നൈ : പ്രശസ്ത തമിഴ്‌നടന്‍ ദണ്ഡപാണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 20...

dhandapaniചെന്നൈ : പ്രശസ്ത തമിഴ്‌നടന്‍ ദണ്ഡപാണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.  ഈ ചിത്രം ഹീറ്റായതോടെ കാതല്‍ ദണ്ഡപാണി എന്നാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദണ്ഡപാണി മമ്മൂട്ടി നായകനായ രാജമാണിക്യം, പോക്കിരിരാജ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ്.  പുതിയ ചിത്രമായ ശണ്ടമാരുതരി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

sameeksha-malabarinews

തമിഴിന് പുറമെ തെലുങ്കിലും ദണ്ഡമാണിയുടെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇംഗ്ലീഷ്‌കാരന്‍, സിത്തിരം പേശുതടി, മുനി, കൃഷ്ണ, വരുത്തപ്പാടാത വാലിഭര്‍ സംഘം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയ പാടവം തെളിയിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!