ഡോക്ടര്‍ നിയമനം  

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് (ഒന്ന്), എംബിബിഎസ് ഡോക്ടര്‍ (രണ്ട്) എന്നീ ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 25ന് രാവിലെ 10.30 ന് നടക്കും.

ഇ.എന്‍.ടി സ്പെഷ്യലിസ്റ്റിന് സര്‍ക്കാര്‍ അംഗീകൃത എം.ബി.ബിഎസ് ബിരുദവും എം.എസ് /എന്‍.ടി/ ഡി.ഐ.പി /എന്‍.പി /ഡി.എല്‍.ഒ എന്നീ യോഗ്യതകളും ടി.സി.എം.സി.രജിസ്ട്രേഷനും ഉണ്ടായിരിക്കണം.സര്‍ക്കാര്‍ അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമാണ് എം.ബി.ബി.എസ് ഡോക്ടറുടെ യോഗ്യത.

താത്ലര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാവണം. ഫോണ്‍ :0483 2766425, 0483 2762037.

Share news
error: Content is protected !!
Scroll to Top