HIGHLIGHTS : Adalat for settlement of dues in Tirurangadi taluk
തിരൂരങ്ങാടി താലൂക്കില്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ കുടിശ്ശികയില്‍ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കായി ബാങ്ക് കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത് നടക്കും.
ബ്‌ളോക്കടിസ്ഥാനത്തിലാണ് അദാലത്ത് നടക്കുക. വേങ്ങര ബ്‌ളോക്കില്‍ ജനുവരി 23ന് രാവിലെ 10 മുതല്‍ 12.30 വരെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും
തിരൂരങ്ങാടി ബ്ലോക്കില്‍ ജനുവരി 28ന് രാവിലെ 10 മുതല്‍ 12.30 വരെ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലുമാണ് അദാലത്ത് നടക്കുന്നത്.
കുടിശ്ശികക്കാര്‍ അവസരം ഉപയോഗപ്പെടുത്തി ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.