Section

malabari-logo-mobile

സ്പര്‍ധ സൃഷ്ടിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നിയമനടപടിയെന്ന് കോഴിക്കോട്‌ ജില്ലാ കലക്ടര്‍

HIGHLIGHTS : District Collector said that strict legal action will be taken against social media posts that create competition

കോഴിക്കോട്‌ : പരസ്പര വിദ്വേഷം, സ്പര്‍ധ എന്നിവ വളര്‍ത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ
കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന്
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പേജുകള്‍ നിരന്തരമായി പരിശോധിക്കുന്നുണ്ട്.
വിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ശിക്ഷാര്‍ഹമാണ്. എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണവും കാര്യക്ഷമവുമായി നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!