Section

malabari-logo-mobile

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി സ്ത്രീയുടെ ആത്മഹത്യാശ്രമം

HIGHLIGHTS : A woman attempted suicide by pouring petrol on her during the foreclosure process in Idukki

ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സത്രീ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് തീ കൊളുത്തിയത്. രക്ഷിക്കാന്‍ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. നെടുംകണ്ടം ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപ്, ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ തീകൊളുത്തുകയായിരുന്നു. ഇതു തടയാന്‍ ശ്രമക്കുന്നതിനിടെയാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബിനോയ്ക്കും വനിത സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളിക്കും പരിക്കേറ്റത്.

ഉടന്‍ തന്ന മൂവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഷീബയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സക്കായി മാറ്റി. ആശാരിക്കണ്ടത്ത് പതിനഞ്ച് സെന്റ് സ്ഥലവും വീടും ഷീബയും ഭര്‍ത്താവ് ദിലീപും 2019 ല്‍ വാങ്ങിയിരുന്നു.

sameeksha-malabarinews

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നില നിര്‍ത്തിയാണ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങി. വായ്പ കുടശിക 36 ലക്ഷമായി. ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് അടുത്തയിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. ഇന്ന് വീണ്ടു ജപ്തി ചെയ്യാനെത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമമുണ്ടായത്. ഷീബയുടെ നില അതീവ ഗുരുതരമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!