സംസ്ഥാനത്ത് സൗജ്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി

തിരുവന്തപുരം: സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി. അടുത്തമാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഈസ്റ്റര്‍,വിഷും എന്നി ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണമാണ് അടുത്തമാസത്തേക്ക് നീട്ടിയിരിക്കുന്നത്.

മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം 31 നു മുമ്പായി കിറ്റ് വിതരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അടുത്തമാസം ആദ്യ ആഴ്ചയില്‍ നീല, വെള്ള കാര്‍ഡുകാരുടെ കിറ്റ് വിതരണം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായതോടെ കിറ്റ് വിതരണം നീട്ടിവെക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ കിറ്റ് വിതരണം നടത്താന്‍ തീരുമാമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്താന്‍ താമസം നേരിട്ടിരുന്നു. ഇതോടെയാണ് വിതരണം വൈകിയത്. തുടര്‍ന്ന് വിതരണാനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ സമീപിച്ചിരുന്നെങ്കിലും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top