Section

malabari-logo-mobile

ദിഷ രവിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; ദിഷക്കെതിരെ ആസൂത്രിതവിദ്വേഷ പ്രചരണം

HIGHLIGHTS : ദില്ലി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ് തുന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തുവെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ...

ദില്ലി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ് തുന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തുവെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം നിരവധി സംഘടനകളും വ്യക്തികളും അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ദിഷയെ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആവിശ്യപ്പെട്ടു. രാജ്യമല്ല ഭരണകൂടമാണ് ഭയപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

sameeksha-malabarinews

പോലീസ് നടപടി അതിക്രൂരവും അപലപനീയവുമാണെന്നും ദില്‍ഷക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ ആവിശ്യപ്പെട്ടു.

ദിഷയുടെ അറസ്റ്റ് ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണെന്ന് അരവിന്ദ്കെജിരവാള്‍ പറഞ്ഞു.

ദിഷക്കെതിരെ രാജദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഡാലോചനയുമാണ് ചുമത്തിയിട്ടുള്ളത്.

ഇതിനിടെ 21കാരിയായ ദിഷക്കെതിരെ ആസൂത്രിതവിദ്വേഷ പ്രചരണം നടക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചില സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് ഇത്തരം പ്രചരണം നടക്കുന്നത്. അറ്റ് 21 എന്ന പേരില്‍ ഹാഷ് ടാഗിലാണ് ദിഷക്കെതിരയെുള്ള ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!