Section

malabari-logo-mobile

കാനില്‍ സിനിമ പ്രദര്‍ശിപ്പിച്ചതിന് ഇറാനില്‍ സംവിധായകന് തടവ്

HIGHLIGHTS : Director jailed in Iran for screening film at Cannes

തെഹ്റാന്‍: കാന്‍ ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചതിന് സംവിധായകന് ജയില്‍ ശിക്ഷ വിധിച്ച് ഇറാന്‍. മികച്ച സിനിമയ്ക്കുള്ള പാം ഡി ഓറിന് മത്സരിച്ച ‘ലൈലാസ് ബ്രദേഴ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സയീദ് റുസ്തിക്കാണ് ആറുമാസത്തെ ശിക്ഷ വിധിച്ചത്. ‘ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിപക്ഷ പ്രചാരണത്തിന് കൂട്ടുനിന്നു’എന്നാരോപിച്ചാണ് ശിക്ഷവിധിച്ചത്. |

നിര്‍മാതാവ് ജവാദ് നൊറൂസ്ബെഗിക്കും ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ടുപേരും ഉടന്‍ ഒമ്പതു ദിവസത്തെ ജയില്‍വാസം അനുഭവിക്കണം. ശേഷിക്കുന്ന ശിക്ഷ അഞ്ചു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ കാലയളവില്‍ അവര്‍ക്ക് സിനിമ ചെയ്യാന്‍ അനുമതിയില്ല. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചെന്നു കാണിച്ച് സിനിമ ഇറാനില്‍ നിരോധിച്ചിരുന്നു. നിരവധി രാജ്യാന്തരമേളകളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ലെ കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!