Section

malabari-logo-mobile

ദിലീപിൻറെ മുൻകൂർ ജാമ്യഹർജി പരിഗണിക്കൽ ചൊവ്വാഴ്ചത്തേക്കു മാറ്റി

HIGHLIGHTS : Dileep's anticipatory bail hearing postponed to Tuesday;

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൽ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യാൻ അനുമതി ഇല്ല. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടായതെന്നാണ് ദിലീപിൻറെ ഹർജിയിലെ പ്രധാന ആരോപണം .

സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവെ പറഞ്ഞു . മൊഴിപ്പകർപ്പ് ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.

sameeksha-malabarinews

ദിലീപ്, സഹോദരൻ അനൂപ് , സഹോദരി ഭർത്താവ് ടി എം സൂരജ്, ബന്ധു അപ്പു , സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത് .

ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു . ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!