നേതൃത്വത്തിനെതിരായ വിമർശനം; 3 എം എസ് എഫ് നേതാക്കൾക്കെതിരെ നടപടി

നേതൃത്വത്തിനെതിരായ വിമർശനം 3 എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗിൽ കടുത്ത നടപടി. മൂന്നു നേതാക്കളെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ എം ഫവാസ് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി  അംഗം കെ വി ഹുദൈഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക
ലംഘനം നടത്തിയെന്ന ആരോപിച്ചാണ് നടപടി.

ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് തുറയൂർ ആരോപിച്ചു സംഘടന നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത് പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പിഎംഎ സലാമിന്റെ ജോലി എന്നും ലത്തീഫ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top