മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ദിലീപ്

23-divorceസത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ പിന്തുണച്ച് ദിലീപ് രംഗത്ത്. ചിത്രത്തില്‍ മഞ്ജു മുന്‍ ഭര്‍ത്താവിനെ അവഹേളിയ്ക്കുന്ന തരത്തില്‍ ചില സംഭാഷണങ്ങള്‍ ഉപോയഗിച്ചിരുന്നു. ഇത് ദിലീപിനെ മനപൂര്‍വ്വം അവഹേളിയ്ക്കുന്നത് തുല്യമാണെന്ന് പറഞ്ഞ് ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി ആക്രമിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് നടിയെ പിന്തുണച്ച് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലെ കഥയ്ക്ക് അനുസരിച്ചാണ് താരങ്ങള്‍ അഭിനയിക്കുന്നതെന്നും അതിനെ വ്യക്തിപരമായി കാണരുതെന്നും ദിലീപ് ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോഹന്‍ലാല്‍ നായകനായെത്തിയ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ വിവാഹ മോചിതയായ അമ്മയുടെ വേഷമാണ് മഞ്ജു വാര്യര്‍ ചെയ്തത്. തന്റെ ഭര്‍ത്താവ് ക്രൂരനാണെന്ന് മഞ്ജു ഇടയ്ക്കിടെ ആവര്‍ത്തിയ്ക്കുന്നത് ദിലീപിനെ അവഹേളിയ്ക്കുന്നതിന് വേണ്ടിയാണെന്നാണ് ദിലീപ് ആരാധകരുടെ വാദം.

നേരത്തെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ക്കെതിരെയും ദിലീപ് ആരാധകര്‍ രംഗത്ത് വന്നിരുന്നു. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ദിലീപ് മഞ്ജുവിനെ അവഹേളിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top