Section

malabari-logo-mobile

ഓട്ടിസം ചലച്ചിത്രോല്‍സവം തുടങ്ങി

HIGHLIGHTS : കോഴിക്കോട്‌:ഓട്ടിസം വാരാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളിനു സമീപം ഓട്ടിസം ബോധവല്‍ക്കരണ

AUTISMകോഴിക്കോട്‌:ഓട്ടിസം വാരാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളിനു സമീപം ഓട്ടിസം ബോധവല്‍ക്കരണ ചലച്ചിത്ര മേള തുടങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്‌, ഹ്യൂമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്‌, കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ മേള. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്‌ വിശിഷ്ടാതിഥിയായിരുന്നു. ഹുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്‌ വൈസ്‌ ചെയര്‍മാന്‍ പി സിക്കന്തര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ കമാല്‍ വരദൂര്‍, റോട്ടറി ക്ലബ്ബ്‌ കാലിക്കറ്റ്‌ ഈസ്‌റ്റ്‌ പ്രസിഡന്റ്‌ സഞ്‌ജീവ്‌ സാബു, എം വി അബ്ദുല്‍സലാം, കെ പി ശിവദാസന്‍, പി കെ എം സിറാജ്‌, വി പി അബ്ദുല്‍ലത്തീഫ്‌ സംസാരിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌ത ഷാരൂഖ്‌ ഖാനും കാജലും മുഖ്യകഥാപാത്രങ്ങളായ ‘മൈ നെയിം ഈസ്‌ ഖാന്‍’ ആയിരുന്നു ഉദ്‌ഘാടന ചിത്രം. ഇന്ന്‌ (വെള്ളി) വൈകീട്ട്‌ 6.30ന്‌ കിഷോറും നേഹയും മുഖ്യ കഥാപാത്രങ്ങളായ തമിഴ്‌ ചിത്രം ‘ഹരിദാസ്‌’ പ്രദര്‍ശിപ്പിക്കും.
വാരാചണത്തോടനുബന്ധിച്ച്‌ ബി.ഇ.എം. ഗേള്‍സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു മാനാഞ്ചിറ സ്‌ക്വയറിലേക്കു വാക്ക്‌ ഫോര്‍ ഓട്ടിസം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!