Section

malabari-logo-mobile

പെണ്‍കുട്ടികളെ പ്രസവിച്ചതിന് ശേഷം ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍

HIGHLIGHTS : Girls do not receive love from their husbands after giving birth; The woman lodged a complaint with the Women's Commission

കൊച്ചി: പെണ്‍കുട്ടികളെ പ്രസവിച്ചതിന് ശേഷം ഭര്‍ത്താവില്‍ നിന്ന് സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. രണ്ടു വയസും ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിക്കാരിയുടെ ആരോപണം എതിര്‍ കക്ഷി പൂര്‍ണമായും നിഷേധിച്ചു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ വ്യക്തമാക്കി.

അതേസമയം പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു.

sameeksha-malabarinews

കമ്മിഷന്‍ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!